സന്തോഷ് ‌ട്രോഫി വേദിയിൽ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ആരാധകർ

0


റിയാദ്: ബംഗളൂരു എഫ്സിയിൽ നിന്നേറ്റ വെള്ളിടിയിൽ വിഷണ്ണരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സന്തോഷ് ട്രോഫി ഫൈനൽ വേദിയിൽ പിന്തുണ അർപ്പിച്ച് മലയാളി ഫുട്ബോൾ പ്രേമികൾ.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ക്വി​ക് ഫ്രീ​കി​ക്ക് ത​ർ​ക്ക​ത്തി​ൽ മു​റി​വേ​റ്റ മ​ല​യാ​ളി ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ൽ നീ​റ്റ​ൽ വ​ർ​ധി​പ്പി​ച്ച് ക​ർ​ണാ​ട​ക കി​രീ​ടം നേ​ടി​യെ​ങ്കി​ലും കൊ​മ്പ​ന്മാ​ർ​ക്കു​ള്ള പി​ന്തു​ണ​യ്ക്ക് ഇ​ടി​വ് ത​ട്ടി​യി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ളം ഫൈ​ന​ലി​ൽ എ​ത്തു​മെ​ന്ന് ക​രു​തി പ്ര​വാ​സ​ലോ​ക​ത്തേ​ക്ക് കൂ​ടു​മാ​റ്റി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് ഒ​ഴി​ഞ്ഞ ഗാ​ല​റി​യാ​ണ് സാ​ക്ഷി വ​ഹി​ച്ച​ത്. മ​ത്സ​രം കാ​ണാ​നാ​യി സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ൾ ആ​യി​രൂ​ന്നു.

ചെ​ണ്ട​യും കു​ഴ​ൽ​വി​ളി​ക​ളു​മാ​യി​യാ​ണ് എ​ത്തി​യ മ​ല​യാ​ളി​ക​ൾ, ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ന്തു​ണ അ​ർ​പ്പി​ക്കു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി. സൗ​ദി, ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​ക​ളു​മേ​ന്തി മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​വ​ർ ആ​വേ​ശം ചൊ​രി​ഞ്ഞു. മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കാ​ഴ്ച മ​ഞ്ഞ​ജേ​ഴ്സി അ​ണി​ഞ്ഞെ​ത്തി​യ ഈ ​ആ​രാ​ധ​ക​ക്കൂ​ട്ട​മാ​യി​രു​ന്നു.

54 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് ക​ർ​ണാ​ട​ക 3-2 എ​ന്ന സ്കോ​റി​നാ​ണ് മേ​ഘാ​ല​യ​യെ വീ​ഴ്ത്തി​യ​ത്.

Leave a Reply