കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ലീഗില്‍ തുടരും

0


കൊച്ചി: കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ലീഗില്‍ തുടരുമെന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാനേജ്‌മെന്‍റ്. അമ്മയുമായുള്ള (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് സി3( സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്) യുമായി പുതിയ കരാര്‍ ഉണ്ടാക്കി മുന്നോട്ട് പോകാന്‍ ടീം തീരുമാനിക്കുകയായിരുന്നുവെന്ന് സെലിബ്രിറ്റി ലീഗ് സ്ഥാപകന്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി പറഞ്ഞു.

പ്ര​തി​ഭ​ക​ളു​ടെ നി​ര​യു​മാ​യെ​ത്തി​യ കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സ് ടീ​മി​ന്‍റെ സ​ഹ ഉ​ട​മ മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നും കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന റി​പ്പോ​ര്‍​ട്ട് പ​രാ​മ​ര്‍​ശി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സ്‌​ട്രൈ​ക്കേ​ഴ്‌​സി​നെ​യും ക​ളി​യു​ടെ സ്പി​രി​റ്റി​നെ​യും വീ​ഴ്ത്താ​ന്‍ കു​റ​ച്ചു കു​ബു​ദ്ധി​ക​ള്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു സം​ഭ​വി​ക്കാ​ന്‍ ത​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. ക്രി​ക്ക​റ്റി​നും സി​നി​മാ പ്രേ​മി​ക​ള്‍​ക്കും ഒ​രു​പോ​ലെ കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​വാ​ന്‍ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​ണ്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ആ​ദ്യ​മ​ത്സ​രം ന​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply