തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാഗിമായി റദ്ദാക്കും.
വഴി തിരിച്ചു വിടുന്നവ
ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.