ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നു ശാസ്ത്രജ്ഞർ

0

ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നു ശാസ്ത്രജ്ഞർ. ചൈനയിലെ പീക്കിങ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവരാണ് ഈ നിഗമനത്തിനു പിന്നിൽ. നേച്ചർ ജിയോസയൻസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

2009 ൽ ആണ് എതിർ ദിശയിലുള്ള കറക്കം തുടങ്ങിയത്. 35 വർഷത്തിലൊരിക്കൽ ഉൾക്കാമ്പ് കറങ്ങുന്നതിന്റെ ദിശ മാറും. എൺപതുകളിൽ ആണ് ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇതുപോലൊരു പ്രതിഭാസം 2040 നു ശേഷമാകും.

ഭൂമി 3 അടുക്കുകളായാണു സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിലുള്ള ക്രസ്റ്റ്, മധ്യത്തിലെ മാന്റിൽ, ഉള്ളിലുള്ള ഉൾക്കാമ്പ് അഥവാ കോർ. ഇരുമ്പ്, നിക്കൽ എന്നീ ലോഹങ്ങളാൽ നിർമിതമാണ് കോർ. സ്വർണം, കൊബാൾട്ട്, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളും കോറിൽ അടങ്ങിയിരിക്കുന്നു. ഖര, ദ്രാവക ഘടകങ്ങൾ ഇതിനുണ്ട്. ഘര ഭാഗം ഉള്ളിലും ദ്രാവക ഭാഗം പുറത്തും. ഖരരൂപത്തിലുള്ള ഉൾക്കാമ്പ് (ഇന്നർ കോർ) വലിയ വേഗത്തിൽ ദ്രാവകരൂപത്തിലുള്ള കോർഭാഗത്തിനുള്ളിൽ (ഔട്ടർ കോർ) കറങ്ങുന്നുണ്ടെന്ന് 1996 ൽ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here