യുഎസിൽ മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവയ്പിൽ 2 വിദ്യാർഥികൾ അടക്കം 10 പേർ കൊല്ലപ്പെട്ടു

0

സാൻഫ്രാൻസിസ്കോ ∙ യുഎസിൽ മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവയ്പിൽ 2 വിദ്യാർഥികൾ അടക്കം 10 പേർ കൊല്ലപ്പെട്ടു. സാൻഫ്രാൻസിസ്കോയിലെ തീരദേശ ചെറു നഗരമായ ഹാഫ് മൂൺ ബേയിൽ രണ്ടു വെടിവയ്പുകളിലായി 7 പേർ മരിച്ചു. ഒരു കൃഷിയിടത്തിൽ നടന്ന വെടിവയ്പിൽ 4 പേരും അവിടെ നിന്ന് 8 കിലോമീറ്റർ അകലെ മറ്റൊരിടത്ത് 3 പേരുമാണ് മരിച്ചത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. രണ്ടിടത്തുമായി 3 പേർക്ക് പരുക്കേറ്റു.

കൃഷിയിടത്തെ വെടിവയ്പിന് ഉത്തരവാദിയായ ചുൻലി ഷാവോ (67) എന്നയാൾ അറസ്റ്റിലായി. ചൈനീസ് അമേരിക്കൻ കർഷകരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഓക് ലൻഡിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു. ഹാഫ് മൂൺ ബേയിലെ വെടിവയ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോഴായിരുന്നു സംഭവം.ലോവ സ്റ്റേറ്റിലെ ദെസ് മോയിൻസ് നഗരത്തിൽ ആണ് 16, 18 വയസ്സുള്ള 2 വിദ്യാർഥികൾ കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ പ്രെസ്റ്റൻ വാൾസ് എന്ന 18കാരൻ പിടിയിലായി. രണ്ടു ഗുണ്ടാ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയാണ് വെടിവയ്പിൽ കലാശിച്ചത്. പുതുവർഷം പിറന്ന ശേഷം 6 വലിയ വെടിവയ്പുകളാണ് രാജ്യത്തുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here