കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ ഫളക്സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ, ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ മഹാസമ്മേളനം നടത്തുമെന്ന് യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ ഫ്ളക്സ് ബോർഡിൽ നിന്നും വി.ഡി. സതീശനെയും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെയും ഉൾപ്പടെ മറ്റ് പലപ്രമുഖരെയും ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് സതീശന് പിന്തുണയുമായി പ്രവർത്തകർ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്.
ഇതിനിടെ, ഈരാറ്റുപേട്ടയിലെ സമ്മേളനം ഡിസിസിയോട് ആലോചിക്കാതെയാണ് യൂത്ത്കോണ്‍ഗ്രസ് സമ്മേളനം നടത്തുന്നതെന്ന വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തെത്തിയിരുന്നു.