പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ ഫളക്‌സ് ബോര്‍ഡുകള്‍

0

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ ഫളക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

നേ​ര​ത്തെ, ശ​ശി ത​രൂ​രി​നെ പ​ങ്കെ​ടു​പ്പി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ മ​ഹാ​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ഫ്ള​ക്സ് ബോ​ർ​ഡി​ൽ നി​ന്നും വി.​ഡി. സ​തീ​ശ​നെ​യും കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷി​നെ​യും ഉ​ൾ​പ്പ​ടെ മ​റ്റ് പ​ല​പ്ര​മു​ഖ​രെ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇ​തി​നി​ടെ, ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ​മ്മേ​ള​നം ഡി​സി​സി​യോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here