സീനിയറായി സ്ഥാനക്കയറ്റം നൽകിയ ശേഷം അദ്ധ്യാപികയെ തരംതാഴ്‌ത്തി

0

സീനിയറായി സ്ഥാനക്കയറ്റം നൽകിയ ശേഷം അദ്ധ്യാപികയെ തരംതാഴ്‌ത്തി. തസ്തികയില്ലെന്ന കാരണം പറഞ്ഞാണ് ജൂനിയറായി തരംതാഴ്‌ത്തിക്കൊണ്ട് ഹയർ സെക്കൻഡറിയിൽ അപൂർവ ഉത്തരവ് ഇറങ്ങിയത്. സീനിയറായി ജോലിചെയ്യുന്ന അദ്ധ്യാപികയെ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പ്രിൻസിപ്പൽ നിയമനംമൂലം തസ്തികയില്ലാതായെന്ന കാരണം പറഞ്ഞ് ജൂനിയറാക്കി മാറ്റിയത്. ഹയർ സെക്കൻഡറിയിൽ ഇതുവരെ ഇത്തരമൊരു തരംതാഴ്‌ത്തൽ ഉത്തരവിറങ്ങിയിട്ടില്ല. അദ്ധ്യാപികയെ നിലവിൽ ജോലിചെയ്യുന്ന കണ്ണൂർ ജില്ലയിൽനിന്ന് മലപ്പുറം ജില്ലയിലേക്കാണ് മാറ്റിയത്

ഹയർ സെക്കൻഡറിയിൽ പ്രിൻസിപ്പൽ നിയമനരീതിയിലെ അപാകമാണ് ഇത്തരമൊരു ഉത്തരവിന് കാരണമായതെന്നാണ് അദ്ധ്യാപകരുടെ പരാതി. രണ്ട് രീതിയിലാണ് ഹയർ സെക്കൻഡറിയിൽ പ്രിൻസിപ്പൽ സ്ഥാനക്കയറ്റം നൽകുന്നത്. ഹയർ സെക്കൻഡറിയിൽ 12 വർഷം അദ്ധ്യാപന പരിചയമുള്ളവർക്കാണ് പ്രിൻസിപ്പലാകാനുള്ള യോഗ്യത. ഹയർ സെക്കൻഡറി നിലവിൽ വന്ന കാലത്ത് 12 വർഷം സർവീസുള്ള അദ്ധ്യാപകരില്ലാത്തതുകൊണ്ട് ഹൈസ്‌കൂൾ പ്രഥമാധ്യാപകർ/എ.ഇ.ഒ. ഇവർക്ക് സ്ഥാനക്കയറ്റം നൽകാനായി മൂന്നിൽ ഒരുഭാഗം തസ്തികകൾ നീക്കിവെച്ചു.

2005-ലാണ് ഹയർ സെക്കൻഡറിയിൽ ആദ്യ പി.എസ്.സി. നിയമനം നടന്നത്. 2017 ആകുമ്പോഴേക്കും പ്രിൻസിപ്പലാകാൻ യോഗ്യതയുള്ള ഒട്ടേറെപ്പേർ ഉണ്ടായിട്ടും ഹൈസ്‌കൂൾ പ്രഥമാധ്യാപകർ, എ.ഇ.ഒ.മാർക്കുള്ള സംവരണം മാറ്റാൻ സർക്കാർ തയ്യാറായില്ല

LEAVE A REPLY

Please enter your comment!
Please enter your name here