വയനാട്: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇല്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇതിന് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും കളക്ടര്‍ വ്യക്തമാക്കി.