കുപ്പിവെള്ളത്തിന്‍റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ പാൻട്രി ജീവനക്കാർ യാത്രക്കാരനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു

0

കുപ്പിവെള്ളത്തിന്‍റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ പാൻട്രി ജീവനക്കാർ യാത്രക്കാരനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. ഉത്തർപ്രദേശിലെ ലളിത്പൂരിൽ ശനിഴായ്ച രാത്രിയാണ് സംഭവം നടന്നത്.

ഝാ​ൻ​സി സ്റ്റേ​ഷ​നി​ൽ നി​ന്നും ര​പ്തി സാ​ഗ​ർ എ​ക്സ​പ്ര​സി​ൽ ക​യ​റി​യ രോ​ഹി​ത് യാ​ദ​വ് എ​ന്ന യു​വാ​വ് കു​പ്പി​വെ​ള്ള​ത്തി​ന് പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ 20 രൂ​പ വാ​ങ്ങു​ന്ന​ത് ചോ​ദ്യം ചെ​യ്തു. റെ​യി​ൽ​വേ ന​യം ആ​നു​സ​രി​ച്ചു​ള്ള വി​ല​യാ​യ 15 രൂ​പ മാ​ത്ര​മേ ന​ല്കൂ എ​ന്ന് നി​ല​പാ​ടെ​ടു​ത്ത യാ​ദ​വു​മാ​യി ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ചേ​ർ​ന്ന മൂ​ന്നം​ഗ പാ​ൻ​ട്രി സം​ഘം ത​ർ​ക്ക​ത്തി​ലാ​യി.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ത​ന്നെ ല​ളി​ത്പൂ​ർ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ സ​മ്മ​തി​ച്ചി​ല്ലെ​ന്നും ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ ശേ​ഷം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ത​ള്ളി​യി​ട്ടെ​ന്നും യാ​ദ​വ് ആ​രോ​പി​ക്കു​ന്നു. പ​രി​ക്കേ​റ്റ യാ​ദ​വി​നെ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പാ​ൻ​ട്രി മാ​നേ​ജ​ർ അ​ട​ക്കം ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു

Leave a Reply