മയക്കുമരുന്നു കേസിൽ പ്രതിയായനൈജീരിയക്കാരൻ വനത്തിൽ മരിച്ച നിലയിൽ

0

മയക്കുമരുന്നു കേസിൽ പ്രതിയായ നൈജീരിയക്കാരനെ മഹാരാഷ്‌ട്രയിലെ താനെ നഗരത്തിനടുത്തുള്ള വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സിറ്റി പോലീസ്. ജോ ഇസിക്കിൽ ആണു മരിച്ചത്. നല്ലാസോപാറ‍യിലാണു ഇസിക്കിൽ താമസിച്ചിരുന്നത്.

വെ​ള്ളി​യാ​ഴ്ച പോ​ലീ​സി​നെ ക​ണ്ട് ഇ​യാ​ൾ വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​സി​ക്കി​ലി​ന്‍റെ ഭാ​ര്യ​യെ​യും മും​ബൈ പോ​ലീ​സ് മു​ന്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സാ​ന്താ​ക്രൂ​സ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് മൗ​ര്യ എ​ന്ന​യാ​ളെ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് സെ​ൽ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ടു നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​രാ​ണു ത​നി​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ത​ന്നി​രു​ന്ന​തെ​ന്ന് സ​ന്ദീ​പ് ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​സി​ക്കി​ലി​നെ​യും മ​റ്റൊ​രു നൈ​ജീ​രി​യ​ൻ പൗ​ര​നെ​യും പോ​ലീ​സ് പി​ടി​കൂ​ടാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​സി​ക്കി​ൽ വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Leave a Reply