26കാരനായ പോലീസുകാരൻ മരിച്ചത് ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച്; അപകടം ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് വരുന്ന വഴി

0

തൃശൂര്‍: മണ്ണുത്തിയിൽ പൊലീസുകാരൻ മരിച്ചത് നിർത്തിയിട്ടിരുന്ന ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച്. കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍ മനു (26) ആണ് മരിച്ചത്.

ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് പൊലീസ് അക്കാദമിയിലേക്ക് വരുമ്പോഴാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.

Leave a Reply