ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

0

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം.ടിടിഇ ജെയ്‌സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. ഭിക്ഷാടകനാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്‌സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.

ജെയ്‌സണിന്റെ മുഖത്ത് അടിയേറ്റു. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യപിച്ചതായി തോന്നുന്നില്ലെന്നും, കണ്ണ് പോകാതിരുന്നത് ഭാഗ്യമാണെന്നും ജെയ്‌സണ്‍ പറഞ്ഞു.

Leave a Reply