ഷാനുവിന്റെ നെറ്റിയിൽ വെടിയേറ്റുണ്ടായ മുറിവ്; കഴുത്തുമുറിച്ച് കൊലപ്പെടുത്തുന്നതിനു മുൻപ് വെടിവെച്ചു; വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി

0

കൊച്ചി: പറവൂരിൽ ഭർതൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തിൽ വെടിയേറ്റതിന്റെ പാടും. നെറ്റിയിൽ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകൾ ഷാനുവിന്റെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നു പൊലീസ് എയർ പിസ്റ്റളും കണ്ടെടുത്തു.

കഴിഞ്ഞ ദിവസമാണ് വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളിൽ സെബാസ്റ്റ്യനാണ് (66) മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതിനു മുൻപ് വെടിവച്ചതാകാം എന്നാണ് കരുതുന്നത്. അല്ലെങ്കിൽ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാൽ കഴുത്തു മുറിച്ചതുമാകാം.വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ‍ പിസ്റ്റൾ കണ്ടെടുത്തത്. ആർക്കും വാങ്ങാൻ കഴിയുന്ന ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ എറണാകുളത്തെ കടയിൽ നിന്നാണു സെബാസ്റ്റ്യൻ വാങ്ങിയതെന്നു വ്യക്തമായി. എയർ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ ശേഷി വർധിപ്പിച്ച എയർ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.

Leave a Reply