ഇടനിലക്കാരുടെ വാഗ്ദാനങ്ങളില്‍ വീഴരുത്; റഷ്യന്‍, യുക്രൈന്‍ തൊഴിലന്വേഷകര്‍ക്ക് ജാഗ്രതാനിര്‍ദേശം

0

തിരുവനന്തപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന റഷ്യന്‍, യുക്രൈന്‍ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്‌സ് അധികൃതരും. ഈ മേഖലകളിലേക്ക് ഇടനിലക്കാര്‍വഴി തൊഴില്‍ വാഗ്ദാനം ലഭിച്ചു പോയ ചിലര്‍ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും വാഗ്ദാനങ്ങളില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശ തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫര്‍ലെറ്ററില്‍ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എല്ലാം പൂര്‍ണമായും വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. ജോലിക്കായി വിസിറ്റിങ് വിസയിലൂടെ വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കണം.

വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ [email protected], [email protected] എന്നി ഇ മെയിലുകള്‍ വഴിയും 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാം.

Leave a Reply