വ്യാജനെ തടയാന്‍ ‘ഹോട്ട് സ്റ്റാമ്പ്’, ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം; അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് പ്രത്യേകതകള്‍

0

തിരുവനന്തപുരം: 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല. പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്. വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ മറ്റു പ്രത്യേകതകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.
കുറിപ്പ്:

അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റ് (High Security Registration Plate – HSRP) പ്രത്യേകതകള്‍ :

01/04/2019 മുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവുണ്ട്.

HSRP യും 3rd രജിസ്‌ട്രേഷന്‍ മാര്‍ക്കും വാഹന നിര്‍മ്മാതാക്കള്‍ നിയോഗിച്ച ഡീലര്‍മാര്‍ ഘടിപ്പിച്ച് നല്‍കും.

പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹന്‍ സോഫ്റ്റ് വെയറില്‍ അപ് ഡേറ്റ് ചെയ്താല്‍ മാത്രമേ RT ഓഫീസില്‍ RC പ്രിന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.

പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിര്‍മ്മിച്ചവയും ആണ്.

പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്.

വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം ഉണ്ട്.

പ്ലേറ്റുകള്‍ക്ക് മിനിമം 5 വര്‍ഷത്തിനിടയില്‍ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.

ഇടത് ഭാഗം താഴെ 10 അക്ക ലേസര്‍ ബ്രാന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ട്.

വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.

പ്ലേറ്റില്‍ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

തേര്‍ഡ് റജിസ്‌ട്രേഷന്‍ പ്ലേറ്റ് (ഗ്ലാസില്‍ ഒട്ടിക്കാനുള്ളത്) :

ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കര്‍ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാന്‍ ശ്രമിച്ചാല്‍ നശിച്ച് പോവുന്നതാണ് ഇവ.

മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസിന്റെ ഉള്ളില്‍ ഇടത് മൂലയില്‍ ഒട്ടിക്കണം.

രജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പര്‍, ലേസര്‍ നമ്പര്‍ . വാഹന റജിസ്‌ട്രേഷന്‍ തീയ്യതി എന്നിവയാണിതില്‍ ഉള്ളത്.

താഴെ വലത് മൂലയില്‍ 10 ഃ 10 mm വലുപ്പത്തില്‍ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.

സ്റ്റിക്കര്‍ കളര്‍ : ഡീസല്‍ വാഹനം – ഓറഞ്ച് , പെട്രോള്‍ / ഇചഏ വാഹനം – ഇളം നീല , മറ്റുള്ളവ – ഗ്രേ കളര്‍

മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാല്‍ 2000 രൂപ മുതല്‍ 5000 വരെ പിഴ അടക്കേണ്ടി വരും

Leave a Reply