29 വര്‍ഷം തകരാതെ നിന്നു; സച്ചിന്‍റെ റെക്കോര്‍ഡ് തിരുത്തി മുഷീര്‍ ഖാന്‍

0

മുംബൈ: ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ യുവ ബാറ്റര്‍ മുഷീര്‍ ഖാന്‍. വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേടിയാണ് താരം റെക്കോര്‍ഡ് തിരുത്തിയത്.

രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് മുഷീര്‍ സ്വന്തമാക്കിയത്. 19 വയസും 14 ദിവസവും പ്രായമുള്ളപ്പോഴാണ് മുഷീറിന്റെ നേട്ടം. മത്സരത്തില്‍ താരം 136 റണ്‍സെടുത്തു രണ്ടാം ഇന്നിങ്‌സില്‍ മുംബൈയുടെ നെടുംതൂണായി.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1994-95 സീസണില്‍ പഞ്ചാബിനെതിരെ നേടിയ സെഞ്ച്വറിയാണ് ഇതുവരെ റെക്കോര്‍ഡ് ബുക്കില്‍. 29 വര്‍ഷമായി തകരാതെ നിന്ന നേട്ടമാണ് മുഷീര്‍ തിരുത്തിയത്.

Leave a Reply