രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു, പൈലറ്റ് രക്ഷപ്പെട്ടു

0

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നു. പരിശീലനത്തിനിടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.ജയ്‌സാല്‍മിറിലാണ് സംഭവം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. ലഘു പോര്‍വിമാനങ്ങളുടെ ഗണത്തില്‍പ്പെട്ട വിമാനമാണ് തേജസ്.പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്.

കോളജ് ഹോസ്റ്റൽ പരിസരത്താണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നുവീണ് പ്രദേശവാസികളിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വിമാനം താഴോട്ട് പതിക്കുന്നതിനിടെ, പാരഷൂട്ട് ബട്ടണില്‍ അമര്‍ത്തിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply