തിരുവനന്തപുരത്ത് നായകളെ കാവൽ നിർത്തി ലഹരി വില്പന; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം: നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.

മുമ്പും ഇയാളുടെ കൈയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ വിഷ്ണു.

LEAVE A REPLY

Please enter your comment!
Please enter your name here