കണ്ണൂരിൽ വീണ്ടും സുധാകരൻ തന്നെ; നിർദേശം നൽകി എഐസിസി; സ്ഥാനാർത്ഥിത്വം ജില്ലാ- സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന്

0

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ വീണ്ടും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. തുടർച്ചയായി നാലാം തവണയാണ് കണ്ണൂരിൽ സുധാകരൻ തന്നെ എത്തുന്നത്. ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് സുധാകരൻ വരുന്നത്. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. പകരം മികച്ച സ്ഥാനാർഥി ഇല്ലെന്നും സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു.

കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. സമുദായിക സമവാക്യങ്ങൾക്കൊത്ത മികച്ച സ്ഥാനാർഥിയെ കണ്ടെത്താൻ ആയില്ല. ഇതോടെയാണ് സുധാകരന്‍ വീണ്ടും കണ്ണൂരില്‍ അങ്കത്തിനിറങ്ങുന്നത്.

പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നു. ഇതും നേത്‍ത്വം കണക്കിലെടുത്തു.സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here