സ്കൂളുകളിൽ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും; ‘വാട്ടർ ബെൽ’ രാവിലെയും ഉച്ചയ്ക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ക്ലാസ് സമയത്ത് കുട്ടികൾ ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാട്ടർ ബെൽ സംവിധാനം നടപ്പാക്കുന്നു. വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണക്കാട് വൊക്കേഷണൽ ആന്റ് ഗവൺമെന്റ് ഹയർ സെക്കൻഡ‍റി സ്കൂളിൽ നടക്കും.വാട്ടർ ബെൽ സംവിധാനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സർക്കുലർ പുറത്തിറങ്ങി. തിങ്കളാഴ്ച മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും വാട്ടർ ബെൽ മുഴക്കും. ഈ സമയത്ത് വെള്ളം കുടിക്കുന്നതിനായി അഞ്ച് മിനിറ്റ് ഇടവേളയും അനുവദിക്കും. വീടുകളിൽനിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്കായി സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here