കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാന ആക്രമണത്തിൽ മരിച്ച പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോൾ, കടുവയുടെ ആക്രമണത്തിൽ മരിച്ച മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം എത്തുന്നത്.മാനന്തവാടി ബിഷപ്പുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം.
ഇന്നലെ രാത്രി കണ്ണൂരിൽ നിന്നു അദ്ദേഹം റോഡ് മാർഗം വയനാട്ടിൽ എത്തി. യാത്രാ മധ്യേ കരിങ്കൊടി പ്രതിഷേധങ്ങൾ അരങ്ങേറിയുന്നു. ഈ സാഹചര്യത്തിൽ മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.