കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരി ഭർത്താവ് പിടിയിൽ

0

ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി.

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലാണ് സംഭവമുണ്ടായത്. വൈകിട്ട് ഓഫീസിനുള്ളിൽ കയറി മായാദേവിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പുറത്താണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മായാദേവിയുടെ സഹോദരി നൽകിയ പരാതിയിൽ സുരേഷ് കുമാർ ജയിലിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാരുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here