രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാൻ ഉത്തരവ്

0

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ചു. ജനുവരി 22 ആണ് അവധി ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കൂടാതെ അന്ന് ഡ്രൈ ഡേ ആചരിക്കാനും നിർദ്ദേശം.

എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷാ ദിനത്തിലെ ചടങ്ങുകൾ വലിയ ആഘോഷമാക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ ശ്രമം. പ്രതിഷ്ഠാ ദിനത്തിലെ പരിപാടിയിലേക്ക് മുൻനിര ബിസിനസുകാരെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ജനുവരി 22 ന് അടഞ്ഞുകിടക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here