കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ; 6 എണ്ണം പൊട്ടിത്തെറിച്ച് അപകടം

0

കൊല്ലം : ചക്കുവള്ളിയിൽ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടം. അനധികൃതമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമാണ് ഇത് സൂക്ഷിച്ചിരുന്നത്.

പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here