കെജ്രിവാള്‍ ഇന്ന് അറസ്റ്റിലാകുമെന്ന് അഭ്യൂഹം; ആശങ്ക പങ്കുവെച്ച് എഎപി നേതാക്കള്‍

0

 

 

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്രിവാള്‍ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പോലീസ് തടഞ്ഞതായും പാര്‍ട്ടി ആരോപിച്ചു.

 

എക്സിലൂടെയാണ് പാര്‍ട്ടി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവരാണ് അറസ്റ്റ് സംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. ‘നാളെ രാവിലെ ED @ അരവിന്ദ് കെജ്രിവാളിന്റെ വസതി റെയ്ഡ് ചെയ്യാന്‍ പോകുന്നതായി വാര്‍ത്തകള്‍ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്,’ ബുധനാഴ്ച രാത്രി അതിഷി ട്വീറ്റ് ചെയ്തു. സൗരഭ് ഭരദ്വാജും ജാസ്മിന്‍ ഷായും സമാനമായ ട്വീറ്റുകള്‍ നടത്തി.

 

നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്. എന്നാല്‍ ഇതിനും ഹാജരാവാതെയിരുന്ന കെജ്‌രിവാള്‍, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നല്‍കിയാല്‍ മറുപടി നല്‍കാമെന്നും ഇ.ഡി.യെ രേഖാമൂലം അറിയിച്ചു. ആവശ്യപ്പെട്ടാല്‍ കൈവശമുള്ള രേഖകള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here