പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ​കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം

0

 

 

പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ​കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പോലീസുമാണെന്നാണ് കണ്ടെത്തിയിട്ടുളളത്. ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തളളുന്നതും പ്രതികൾ രക്ഷപ്പെടുന്നതും.

 

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകൾ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലീസ് ഉദ്യോ​ഗസ്ഥരെ നിയമിക്കാനും ഡിജിപി നിർദേശം നൽകി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും പോക്സോ കേസുകളുടെ വിശദമായ വിവരങ്ങൾ കോടതിയിൽ നിന്നും ശേഖരിച്ചു നൽകാൻ ക്രമസമാധാനചുമലയുള്ള എഡിജിപി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here