ചെങ്കടലിലെ ആക്രമണം: ഹൂതി വിമതര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക; പിന്തുണയ്ച്ച് 12 രാജ്യങ്ങള്‍

0

 

 

ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍

ഹൂതി വിമതര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒപ്പം പിന്തുണയ്ച്ച് 12 രാജ്യങ്ങള്‍. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. യെമനിലെ വൈറ്റ് ഹൗസ് ആണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

 

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി ഹൂതികള്‍ തടങ്കലില്‍ വച്ചിരിക്കുന്ന കപ്പലുകളേയും അതിലെ ജീവനക്കാരേയും മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

 

ബ്രിട്ടനും, ഗള്‍ഫ് രാജ്യമായ ബഹ്റൈനും അമേരിക്കയ്ക്ക് പിന്തുണ നല്‍കി പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് നേരത്തെ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ ആക്രമണം നടത്തി വന്നിരുന്നത്.

Leave a Reply