കേരള – അസം മത്സരം സമനിലയിൽ; കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ്

0

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കേരളവും അസമും തമ്മിലുള്ള മത്സരം സമനിലയിൽ.ഫോളോ ഓൺ വഴങ്ങിയ അസം രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് എന്ന നിലയിൽ നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിനാൽ കേരളത്തിന് മൂന്ന് പോയിൻ്റ് ലഭിച്ചു.

ആദ്യ ഇന്നിംഗ്സിൽ അസമിനെ 248 റൺസിന് എറിഞ്ഞിട്ട കേരളം 171 റൺസിൻ്റെ ലീഡാണ് നേടിയത്. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച അസം 17 റൺസ് കൂടി കൂട്ടിച്ചേർക്കെ ഓൾ ഔട്ടായി. കേരളത്തിനായി ബേസിൽ തമ്പി അഞ്ചും ജലജ് സക്സേന നാലും വിക്കറ്റ് വീഴ്ത്തി. 116 റൺസ് നേടിയ ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ ഇന്നിംഗ്സാണ് അസമിനെ കനത്ത തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here