ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി പരസ്പരം ആലിംഗനം; ദമ്പതികളെ തപ്പി പൊലീസ്

0

ഓടുന്ന ഇരുചക്രവാഹനത്തിലെ ദമ്പതികളുടെ ആലിംഗന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരിക്കുന്ന യുവതിയും യുവാവും പരസ്പരം മുറുകെ ആലിംഗനം ചെയ്യുന്നതാണ് വിഡിയോയിൽ. വിഡിയോ പകർത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെൽമെറ്റ് പോലും ധരിക്കാതെയാണ് ഈ സ്നേഹപ്രകടനം.

വിഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply