നായ ചവച്ചരച്ച് അകത്താക്കിയത് 3.32 ലക്ഷം രൂപ

0

 

പെൻസിൽവാനിയയിൽ വളർത്തു നായ ഉടമസ്ഥർ സൂക്ഷിച്ചുവെച്ചിരുന്ന 4,000 ഡോളർ ചവച്ചരച്ചു. ഉടമകളായ ക്ലേറ്റണും കാരി ലോയ്ക്കുമാണ് സെസിൽ എന്ന വളർത്തുനായ ഇത്തരത്തിൽ പണികൊടുത്തത്. അടുക്കളയിൽ ഒരു കവറിലിട്ട് വച്ചിരിക്കുകയായിരുന്നു $4,000. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 3.32 ലക്ഷം രൂപയാണ് ഇവർക്ക് നഷ്ടമായത്.

 

നായ പണം തിന്നുന്നത് കണ്ട ക്ലേറ്റൺ കാരിയേ വിവരം അറിയിക്കുകയായിരുന്നു. ബില്ലടയ്ക്കുന്നതടക്കം പല ആവശ്യങ്ങൾക്കായി കരുതിവച്ച കാശാണ് നഷ്ടമായത്. ഉടനടി നായയെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു. ഛർദ്ദിയിലൂടെയും മറ്റും സെസിൽ കഴിച്ച നോട്ടുകൾ പുറത്തെത്തി. എന്നാൽ, എല്ലാം പാതിയും മുറിഞ്ഞ നിലയിലായിരുന്നു അവ. ദമ്പതികൾ ചേർന്ന് അതിന്റെ സീരിയൽ നമ്പറും മറ്റും നോക്കിയെടുത്ത് ബാങ്കിലറിയിക്കുകയും അത് തിരികെ കിട്ടാനുള്ള മാർ​ഗം അന്വേഷിക്കുകയും ചെയ്തു. എന്തിരുന്നാലും മുഴുവൻ പണവും അവർക്ക് തിരികെ കിട്ടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here