സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ അക്രമികളുടെ വെടിവെപ്പില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിരന്‍ സിംഗ് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു.
എം.എല്‍.എമാരുടെ യോഗവും ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അജ്ഞാതരായ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിക്കുകന്നതിനാല്‍ പൊലീസ് പരിശോധന ഊര്‍ജിതമാകിയിട്ടുണ്ട്.