ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ചു വീഴ്ത്തി; ആഭരണം കവർന്ന പ്രതിയെ തെരഞ്ഞ് പോലീ

0

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡിൽ വച്ചാണ് സംഭവമുണ്ടായത്. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്.

ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ ആശുപത്രിയിലാക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വിദ്യാർത്ഥിനിയെ സ്കാനിംഗിന് വിധേയയാക്കി. പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here