ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനവും ഇന്ന് തന്നെ

0

പലതവണ മാറ്റിവച്ച ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. രാവിലെ 10. 30 മുതൽ ഉച്ചയ്ക്ക് 1. 30 വരെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.

ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മുൻ ഗുസ്തി ചാംപ്യനായ അനിത ഷെറോൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ബ്രിജ്ഭൂഷൺ അനുകൂലിയായ സഞ്ജയ്‌ കുമാർ സിങ് ആണ് പ്രധാന എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here