വികലാംഗന്നെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത് ; ഇ പി ജയരാജന്‍

0

നവകേരള ബസിനു നേരെ കരിങ്കൊടി വീശിയ അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിരണവുമായി ഇ പി ജയരാജന്‍. വികലാംഗന്നെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്. നടക്കാന്‍ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ്. പാവത്തെ കൊണ്ട് ഈ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുക്കുന്നതെന്തിനാണ്. എന്തിനാണ് കുട്ടികളെ കരിങ്കൊടിയുമായി അയക്കുന്നത്. ഇതെല്ലാം നിരാശ ബാധിച്ച കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗണ്‍മാന്റെ മര്‍ദ്ദനത്തെ അദ്ദേഹം ന്യായീകരിച്ചു. അദ്ദേഹത്തിന്റെ ചുമതലയാണ് നിര്‍വഹിച്ചത്. നാല്‍പാടി വാസൂനെ വെടിവച്ചു കൊന്നത് സുധാകരനും ഗണ്‍മാനുമാണ്. ഗണ്‍മാന്‍മാരുടെ വെല്ലുവിളി രണ്ടാമത്തെത്. ഒന്നാമത്തേത് നവകേരളയാത്രക്കു നേരെയുള്ള ആക്രമണമാണ്. അക്രമവാസനയുള്ളവരെ തെരഞ്ഞുപിടിച്ച് അക്രമത്തിനയക്കുകയാണ്.

ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്നും ഇപിജയരാജന്‍ പറഞ്ഞു എന്താണ് വേണ്ടതോ അത് ബന്ധുക്കളും കേന്ദ്ര സര്‍ക്കാരും ചെയ്യണം..ഇദ്ദേഹത്തെ ചികിത്സിപ്പിക്കാന്‍ കോടതിയില്‍ പോകാന്‍ പറ്റുമോ. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. ഒരു ഭരണതന്ത്രജ്ഞന്‍ പോകട്ടെ. ഒരു സാധാരണ മനുഷ്യന്റെ നിലവാരത്തിലാണോ ഗവര്‍ണര്‍ സംസാരിക്കുന്നത്.. മുതിര്‍ന്നവര്‍ ഇങ്ങനെ നിലവാരമില്ലാത്തരീതിയില്‍ പോകരുത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ പദവിയെപ്പറ്റി വല്ല നിശ്ചയമുണ്ടോ. ഈ ഗവര്‍ണര്‍ പെരുമാറും പോലെ രാഷ്ട്രപതി പെരുമാറിയാല്‍ പ്രധാനമന്ത്രിയുടെ നില എന്താവും. ഗര്‍ണറെ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here