പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്

0

പത്തനംതിട്ട: കോണ്‍ഗ്രസ് മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടടുത്ത് പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. കോണ്‍ഗ്രസിലേക്ക് ഇനി ഇല്ലെന്ന് ബാബു ജോര്‍ജ് പറഞ്ഞു.

ഡിസിസി ഓഫീസില്‍ ജില്ലാ പുനഃസംഘടനാ സമിതി ചേര്‍ന്നപ്പോള്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്. ബാബു ജോര്‍ജ് കതകില്‍ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സസ്പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടും മറുപടിയില്ല. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് പ്രകോപനം ഉണ്ടാക്കിയത്. അക്കാര്യം അന്വേഷിച്ചില്ല. ഡിസിസി പ്രസിഡന്റ് സിസിടിവി ദൃശ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. താന്‍ പരാതിപെട്ടിട്ട് അതും അന്വേഷിച്ചില്ലെന്നും ബാബു ജോര്‍ജ് പറഞ്ഞു.

കതകില്‍ ചവിട്ടിയതിന് സസ്‌പെന്‍ഷനിലായ ബാബു ജോര്‍ജ് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, പി ജെ കുര്യന്‍, പഴകുളം മധു എന്നിവരടങ്ങുന്ന ഉപജാപക സംഘം ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടിനിരത്തിയത്. താനും അതില്‍പെട്ട ഒരാളാണ്. ജില്ലയിലെ മുതിര്‍ന്ന നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാത്തവരെ വെട്ടിനിരത്തുന്ന രീതിയാണുളളതെന്നും ബാബു ജോര്‍ജ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here