ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ് ; അരുണാചല്‍ പ്രദേശ് മുതല്‍ ഗുജറാത്ത് വരെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി

0

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി. അടുത്ത മാസം ആദ്യ വാരത്തില്‍ രണ്ടാംഘട്ട യാത്ര ആരംഭിക്കാനാണ് നീക്കം. ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. ഇതിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര രണ്ടുമാസം നീണ്ടുനില്‍ക്കും.

അരുണാചല്‍ പ്രദേശില്‍ നിന്ന് തുടങ്ങി ഗുജറാത്തിലാകും സമാപനം. ഉത്തരേന്ത്യയിലെ ശൈത്യകാലം അടക്കം കണക്കിലെടുത്താകും സമയക്രമങ്ങള്‍ തീരുമാനിക്കുക. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പ്രവര്‍ത്തകരില്‍ സൃഷ്ടിച്ച നിരാശ മാറ്റുന്നതിന് കൂടിയാണ് യാത്ര. തൊഴിലില്ലായ്മയും വിലക്കയറ്റവും യാത്രയിലുടനീളം ഉയര്‍ത്തിക്കാട്ടും.

 

LEAVE A REPLY

Please enter your comment!
Please enter your name here