പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് തന്നെ ഒരു ബാധ്യതയായിരിക്കുന്നു; മന്ത്രി പി രാജീവ്

0

പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് തന്നെ ഒരു ബാധ്യതയായിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. യുഡിഎഫ് ലീഗിന് ബാധ്യതയായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് മുന്നണിയെ നയിച്ചത് പക്വതയില്ലാതെ ആണ് നയിച്ചത് എന്നതിന് ലീഗിന് പോലും സംശയമില്ല .അതിന്റെ തെളിവായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധത്തിൽ നിന്ന് ലീഗ് വിട്ടുനിന്നതെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം നവകേരള സദസിന്റെ ആദ്യഘട്ടം മുതൽ ഒരറ്റംവരെയും പ്രതിപക്ഷത്തെ വെല്ലുവിളിച്ചിട്ടില്ല എന്നും മന്ത്രി കെ രാജൻ പറഞ്ഞു. നമുക്ക് ഇനിയും കൂടിയാലോചനകൾ ആകാം, ഒത്തുചേരാം, പ്രതിപക്ഷത്തിന് എതിരായ സമരമല്ല ഇതെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞത് എന്നുമാണ് മന്ത്രി കെ രാജൻ പറഞ്ഞത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here