മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0

മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരത്തിൽ മുംബൈ പോലീസ് ജനുവരി 18 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുള്ള ഉത്തരവ് മഹാനഗരത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറം കെടുത്തും. അതെ സമയം മുംബൈയിൽ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയതും ആശങ്ക ഉയർത്തിയിട്ടുണ്ട്.

 

ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here