‘മഹാനടൻ, അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ പങ്കുചേരുന്നു’; വിജയകാന്തിനെ അനുസ്മരിച്ച് മോഹൻലാൽ

0

അന്തരിച്ച ന‌ടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ നിര്യാണത്തിൽ മോഹൻലാൽ. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഒപ്പം പങ്കുചേരുന്നു, മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

 

സിനിമ-രാഷ്‌ട്രീയ-സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയകാന്തിന് അദരാഞ്ജലികളർപ്പിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here