ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; ‘വെക്കേഷനായാല്‍ എന്തൊക്കെ കാണണം’; ചിത്രവുമായി സുജാത

0

മലയാളത്തിന്റെ ഇഷ്ട ഗായികയാണ് സുജാത. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കൊച്ചുമകൾക്കൊപ്പമുള്ള സുജാതയുടെ വെക്കേഷൻ വിശേഷങ്ങളാണ്. മകൾ ശ്വേത മോഹന്റെ മകൾ ശ്രേഷ്ഠയുടെ കുട്ടിക്കുറുമ്പുകളാണ് സുജാത പങ്കുവച്ചത്.

ഐ ലൈനർ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ജനലിൽ വലിഞ്ഞു തയറുന്ന ശ്രേഷ്ഠയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വെക്കേഷൻ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതാണോ ശ്രേഷ്ഠ ഭാഷ എന്നാണ് പലരുടേയും ചോദ്യം. വെക്കേഷനായാൽ അമ്മമ്മമാരുടെ അവസ്ഥ ഇതാണെന്നും പറയുന്നവരുണ്ട്. പേരക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സുജാത പങ്കുവയ്ക്കുന്നത് പതിവാണ്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെയും അശ്വിന്റെയും മകളാണ് ശ്രേഷ്ഠ.

Leave a Reply