കോഴിക്കോട് നഗരത്തില്‍ മിഠായി തെരുവില്‍ ഇറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മിഠായി തെരുവില്‍ ജനങ്ങളുമായി സംവദിച്ചു

0

കോഴിക്കോട് നഗരത്തിലെ മിഠായി തെരുവിൽ ഇറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മാനാഞ്ചിറയിലുള്ള സ്‌കൂളുകളിന് മുന്നില്‍ ഇറങ്ങി അദേഹം കുട്ടികളുമായി സംവദിച്ചു. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങി ജനങ്ങളുമായി സംസാരിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് ക്യാമ്പസില്‍ നിന്നുമാണ് ഗവര്‍ണര്‍ മിഠായി തെരുവിലേക്ക് എത്തിയിരിക്കുന്നത്.

നേരത്തെ, കാലിക്കട്ട് സര്‍വകലാശാലയിലെ പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തിറങ്ങിയിരുന്നു. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 35വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസിലെന്ന് അദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ, ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നല്‍കും. കോഴിക്കോട് മാര്‍ക്കറ്റിലേക്കാണ് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ട. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here