സിപിഐ പുതിയ സംസ്ഥാന സെക്രട്ടറിയെ ഡിസംബര്‍ 28 ന് തിരഞ്ഞെടുക്കും

0

തിരുവനന്തപുരം: സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ ഡിസംബര്‍ 28ന് തിരഞ്ഞെടുക്കും. ഞായറാഴ്ച സമാപിച്ച സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. സെക്രട്ടറിയെ നിശ്ചയിക്കല്‍ അജണ്ടയാകുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവര്‍ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താല്‍പര്യമെങ്കിലും ആരുടെയും പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണയെന്നാണ് സൂചനകള്‍.

രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഘടകത്തിലെ സെക്രട്ടറി തിരഞ്ഞെടുപ്പ് ഇന്നലെ ഭുവനേശ്വറില്‍ സമാപിച്ച ദേശീയ എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്തു. സ്ഥിരം സെക്രട്ടറിയെ നിശ്ചിയിച്ച് കേരള ഘടകം ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം. മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിലിന്റെ പരസ്യ പ്രതികരണത്തോടെ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രതീതി വന്നതായി നേതൃത്വം മനസിലാക്കുന്നുണ്ട്.

ഇസ്മയിലിന്റെ പരസ്യ പ്രതികരണത്തോടെ കാനം വിഭാഗം ബിനോയ് വിശ്വത്തിന് പിന്നില്‍ അണിനിരന്നേക്കും. എന്നാല്‍ മറ്റു പേരുകള്‍ ഉയര്‍ന്ന് വരാനുളള സാധ്യതയും തളളിക്കളയാനാവില്ല. കാനം രാജേന്ദ്രന്റെ നിര്യാണത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താത്ക്കാലികമായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here