ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

0

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

‘രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.

 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തിലാണ് സഞ്ജുവിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി. 114 പന്തില്‍ 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജുവിന്റെ സെഞ്ച്വറി മികവില്‍ 296 റണ്‍സെടുത്ത ഇന്ത്യ 78 റണ്‍സിന്റെ ജയവും പരമ്പരയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണില്‍ ഏകദിന സെഞ്ച്വറി നേടുന്ന 8-ാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here