ചെന്നൈ രാജ്യാന്തര ചലച്ചിത്രമേള; മികച്ച നടനായി വടിവേലു

0

 

ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം വടിവേലുവിന്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നനിലെ അഭിനയത്തിനാണ് വടിവേലുവിന് പുരസ്‌ക്കാരം ലഭിച്ചത്. സേലം ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്നുള്ള ദളിത് എംഎല്‍എ മാമന്നന്‍ ആയിട്ടായിരുന്നു വടിവേലു ചിത്രത്തില്‍ എത്തിയത്.

 

പുരസ്‌ക്കാരം സംവിധായകന്‍ മാരിസെല്‍വരാജിന് വടിവേലു സമര്‍പ്പിച്ചു. ഈ പുരസ്‌ക്കാരം തനിക്കുള്ളതിനേക്കാള്‍ മാരി സെല്‍വരാജിന്റേതാണെന്ന് വടിവേലു പറഞ്ഞു. സ്വന്തം വേദനയും പാവപ്പെട്ടവന്റെ വേദനയുമാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നതെന്നും ചിത്രത്തിന് അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നെന്നും വടിവേലു പറഞ്ഞു.

 

ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ ശക്തമായ തിരിച്ചുവരവ്, മന്ത്രിപദത്തിലെത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന സിനിമ, ഫഹദിന്റെ വില്ലന്‍ വേഷം തുടങ്ങി നിരവധി പ്രത്യേകതകളുമായി എത്തിയ ചിത്രമാണ് മാമന്നന്‍. ജൂണ്‍ 29 നാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്തത്. രണ്ടാം ആഴ്ച 50 കോടി ക്ലബില്‍ കടന്നു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേട്ടമുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു മാമന്നന്‍.

Leave a Reply