അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം; സി ജെ ജോൺ

0

 

നീണ്ട ഇടവേളക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം പ്രേക്ഷക പ്രീതിയോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മോഹന്‍ലാലും അനശ്വര രാജനും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിൽ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെക്കുകയാണ് മനശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ സി ജെ ജോണ്‍.

 

നേര് സിനിമയെ കുറിച്ചുള്ള സി ജെ ജോണിന്‍റെ കുറിപ്പ്

 

തിരിച്ചുവരുന്ന മോഹന്‍ലാല്‍.. നേരിന്റെ പല നിരൂപണങ്ങളിലും പ്രചരണത്തിലും ഇങ്ങനെയൊരു പ്രയോഗം കണ്ടു. മോഹൻലാൽ എവിടെയെങ്കിലും പോയിരുന്നോ? ഈ അതുല്യ നടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നു. ചില തിരക്കഥകൾ ഈ നടനെ കൊച്ചാക്കി കളഞ്ഞത് കൊണ്ട് മാത്രം എവിടെയോ പോയിയെന്ന ധ്വനി നൽകണോ? തിരിച്ച് വന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല കക്ഷി. ഒരൊറ്റ മികച്ച സിനിമ മതി മോഹൻലാൽ ലാലാകാൻ. അതാണ് ലാൽ മാജിക്ക്. അതാണ് നേര്. ആ ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാനടന് തല്ലിപ്പൊളി സിനിമകൾ നൽകാതിരിക്കുക. അഭിനയ സാധ്യതയുള്ള നല്ല സബ്ജെക്ട് നൽകുക. ഫാൻസ്‌ ഇമേജെന്ന ന്യായം ചൊല്ലി ഊതിപ്പെരുപ്പിച്ച കഥയേയും ബലൂൺ കഥാപാത്രങ്ങളേയും കെട്ടി ഏൽപ്പിക്കാതിരിക്കുക. അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം. തിരിച്ച് വന്നുവെന്ന് പറയാൻ ഇട വരുത്തരുത്. ഓരോ വരവും വരവാകണം.

LEAVE A REPLY

Please enter your comment!
Please enter your name here