ഒരുമാസത്തിലേറെനീണ്ട നവകേരളസദസ്സിന് ഇന്ന് സമാപിക്കും. തിരുവനംന്തപുരം വട്ടിയൂർക്കാവിലാണ് ഇന്ന് സമാപന പരിപാടി നടക്കുന്നത്.
നവംബർ 18-നാണ് മന്ത്രിസഭയൊന്നാകെ ഒറ്റബസിൽ യാത്രചെയ്ത് കാസർകോട് പെെവളികയിൽ നിന്നും സംസ്ഥാനപര്യടനത്തിന് തുടക്കമിട്ടത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് എറണാകുളത്തെ നാലുമണ്ഡലങ്ങളിലെ സദസ്സ് മാറ്റിവെച്ചിരുന്നു. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ്സ് നടക്കും.
സമാപനദിവസം കോവളം, നേമം, കഴക്കൂട്ടം, . തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് സദസ് നടക്കുന്നത്.
അതേസമയം, ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് മാർച്ച് നയിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.