‘അലുവ കഴിച്ചത് നല്ല കാര്യം,മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി, ക്രമസമാധാന നില ഭദ്രമെന്ന് ഗവര്‍ണര്‍ ബോധ്യപ്പെടുത്തി’;മുഖ്യമന്ത്രി

0

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുരക്ഷ ഒഴിവാക്കി കോഴിക്കോട്ടെ തെരുവില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു. ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും.അലുവ കഴിച്ചത് നന്നായി.മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവര്‍ണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നല്‍കേണ്ടത്.എസ് എഫ് ഐ പ്രവര്‍ത്തകര്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങളാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണാനുകൂല വിദ്യാര്‍ത്ഥിസംഘടന ഗവര്‍ണ്ണറെ തടയുന്നു. എസ്എഫ്‌ഐയുടെ സമരമാണ് സ്ഥിതി വഷളാക്കിയതെന്നും അതിന് പിന്നില്‍ മുഖ്യമന്ത്രിയാമെന്നുമാണ് ഗവര്‍ണ്ണറുടെ ആരോപണം. പക്ഷെ പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയത് മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാനര്‍ അഴിപ്പിച്ചതടക്കമുള്ള ഗവര്‍ണ്ണറുടെ അസാധാരണ നടപടികളുടെ ലക്ഷ്യം വേറെയാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിയുള്ള കേന്ദ്ര ഇടപടലിനാണ് നീക്കമെന്നും നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്നുമാണ് ആക്ഷേപം.

അതേസമയം,പുതുവത്സരദിനത്തില്‍ കെ സ്മാര്‍ട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here