കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ഡോക്ടറായി വിഭ

0

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറാണ് പാലക്കാട് അകത്തേത്തറ സ്വദേശിനി ഡോക്ടർ വിഭ. 2021ലായിരുന്നു വിപിൻ വിഭയായി മാറിയത്. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് താൻ ആഗ്രഹിച്ച ജീവിതം വിഭ നേടിയത്. കുട്ടിക്കാലത്ത് തന്നെ തന്റെയുളളിൽ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞിരുന്നു.

കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയാണ് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ സഹായിച്ചത്. പഠനത്തിന്റെ അവസാനനാളുകളിലാണ് ഹോർമോൺ തെറാപ്പിയടക്കം എടുത്തത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും ഒക്കെ സഹിച്ചുതന്നെ പഠനം പൂർത്തിയാക്കി. ഇന്ന് പാലക്കാട് പുത്തൂരിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുകയാണ് വിഭ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ ബേസിക്ക് സർട്ടിഫിക്കറ്റും വിഭ സ്വന്തമാക്കിയിട്ടുണ്ട്. ആത്മവിശ്വാസം കൈവിടാതെ ഉപരിപഠനത്തിനായി വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണ് വിഭ.

Leave a Reply