‘തനി ഇംഗ്ലീഷ് പരിഭാഷ’; എസ്.എഫ്.ഐ യുടെ ബാനറിലെ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് വിടി ബല്‍റാം

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട തുടങ്ങിയ മലയാള പ്രയോഗങ്ങളുടെ യാണ് ബല്‍റാമിന്റെ കുറിപ്പ്.

തൃശ്ശൂര്‍ കേരള വര്‍മ കോളേജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച് വികലമായ ഇംഗ്ലീഷില്‍ ‘your dal will not cook here bloody sanghi khan’ എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here